'ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയം'; ഷി ചിന്‍പിങ്ങിന് ആശംസകളുമായി പിണറായി വിജയന്റെ ട്വീറ്റ്; പിന്നാലെ പ്രതിഷേധം

ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട ഷി ചിന്‍പിങ്ങിന് വിപ്ലവാഭിവാദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ശബ്ദമായി ചൈന മാറിയത് അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ സമര്‍ത്ഥമായ ചൈനയ്ക്കുവേണ്ടിയുള്ള തുടര്‍ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് തീര്‍ച്ചയായും പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഷി ചിന്‍പിങ്ങിന് ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ എന്നാണ് ഉയരുന്ന ചോദ്യം.

ബ്രഹ്‌മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് കേരളം സാക്ഷിയാകുമെന്നും സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യന്‍ തന്നെ ജയിപ്പിച്ച ജനത്തെ വിഷപുകയേറ്റ് ചാകാന്‍ വിട്ടുകൊടിത്തിരിക്കുകയാണെന്നും ട്വീറ്റില്‍ വിമര്‍ശനം ഉയരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി