'പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം'; പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രിയെന്നും പി വി അൻവർ പറഞ്ഞു. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം എന്നും പി വി അൻവർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രംഗത്തെത്തിയത്. കുറെ ദിവസങ്ങളായി ഇടതുപക്ഷം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് പി വി അൻവർ ചൂണ്ടികാട്ടി. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും പി വി അൻവർ പരിഹസിച്ചു. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും പി വി അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ അരോപിച്ചു.

Latest Stories

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി

പണിമുടക്ക് ദിനത്തിൽ വീട്ടിൽ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന് മന്ത്രി വി ശിവൻകുട്ടി; വീഡിയോ

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ