ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് തിയ്യത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒരു പൊതുസ്വതന്ത്രന്‍ ഉള്‍പ്പെടെ 86 സീറ്റില്‍ സിപിഎം മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

56 എംഎല്‍എമാര്‍ ഇക്കുറി മത്സരരംഗത്തുണ്ട്. പിബിയില്‍നിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധര്‍മടത്ത് പിണറായിയും പേരാവൂരില്‍ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കര്‍ എ.എന്‍.ഷംസീറിന് സീറ്റില്ല. പാലക്കാട് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഉടുമ്പഞ്ചോലയില്‍ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രന്‍ മത്സരിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറിനു പകരം തലശേരിയില്‍ കാരായി രാജനാണ് മത്സരിക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍, ആന്റണി രാജുവിന്റെ കേസിന്റെ വിധി വന്നശേഷം തീരുമാനിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തൊണ്ടിമുതല്‍ മോഷണ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നാളെയാണ് വിധി വരുന്നത്. രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും.

പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നു. കോവളത്ത് സിപിഎം മത്സരിക്കില്ല. മറ്റു പാര്‍ട്ടികളുടെ സീറ്റ് ഏറ്റെടുക്കില്ല. 5 സ്വതന്ത്ര സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാകും.

സിപിഎം സ്ഥാനാർത്ഥി പട്ടിക

1. മഞ്ചേശ്വരം – കെ.ആർ ജയാനന്ദ

2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ – ഡോ. വി.പി.പി മുസ്‌തഫ

4. പയ്യന്നൂർ – ടി.ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചർ

6. അഴീക്കോട്‌ – കെ.വി സുമേഷ്‌

7. കല്ല്യാശ്ശേരി – എം വിജിൻ

8. ധർമ്മടം – പിണറായി വിജയൻ

9. മട്ടന്നൂർ – വി.കെ സനോജ്‌

10. പേരാവൂർ – കെ.കെ ശൈലജ ടീച്ചർ1

1. തലശ്ശേരി – കാരായി രാജൻ

12. മാനന്തവാടി – ഒ.ആർ കേളു

13. സുൽത്താൻബത്തേരി – എം.എസ്‌ വിശ്വനാഥൻ

14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റർ

15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്‌

17. കൊയിലാണ്ടി – കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌ – തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ – പി.എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി – ലിന്റോ ജോസഫ്‌

21. പൊന്നാനി – അഡ്വ. എം.കെ സക്കീർ

22. വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ

24. മങ്കട – എം.പി അലവി

25. തൃത്താല – എം.ബി രാജേഷ്‌

26. തരൂർ – പി.പി സുമോദ്‌

27. ആലത്തൂർ – ടി.എം ശശി

28. നെന്മാറ – കെ പ്രേമൻ

29. ഷൊർണ്ണൂർ – പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ – എ പ്രഭാകരൻ

33. കുന്നംകുളം – എ.സി മൊയ്‌തീൻ

34. ചേലക്കര – യു.ആർ പ്രദീപ്‌

35. മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ – എൻ.കെ അക്‌ബർ

37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി – സാജു പോൾ

41. ആലുവ – അഡ്വ. എ.എം ആരിഫ്‌

42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിൻ

43. വൈപ്പിൻ – അഡ്വ. എം.ബി ഷൈനി

44. കളമശ്ശേരി – പി രാജീവ്‌

45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി – കെ.ജെ മാക്‌സി

47. തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം – ആന്റണി ജോൺ

49. ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ

50. ദേവികുളം – അഡ്വ. എ രാജ

51. ഏറ്റുമാനൂർ – വി.എൻ വാസവൻ

52. കോട്ടയം – അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണൻ

54. അരൂർ – ദലീമ

55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ – എച്ച്‌ സലാം

57. കായംകുളം – അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ – സജി ചെറിയാൻ

59. മാവേലിക്കര – എം.എസ്‌ അരുൺ കുമാർ

60. ആറന്മുള – വീണാ ജോർജ്ജ്‌

61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ

63. കുണ്ടറ – എസ്‌.എൽ സജികുമാർ

64. ഇരവിപുരം – എം നൗഷാദ്‌

65. കൊല്ലം – എസ്‌ ജയമോഹൻ

66. വർക്കല – അഡ്വ. വി ജോയി

67. ആറ്റിങ്ങൽ – ഒ.എസ്‌ അംബിക

68. വാമനപുരം – അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌

71. നേമം – വി ശിവൻകുട്ടി

72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌

73. അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര – കെ ആൻസലൻ

75. പാറശ്ശാല – സി.കെ ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം – പി.ടി.എ റഹീം

2. താനൂർ – വി അബ്‌ദുറഹ്മാൻ

3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ – യു ഷറഫലി

5. തവനൂർ – ഡോ. കെ.ടി ജലീൽ

6. ചവറ – ഡോ: സുജിത്‌ വിജയൻ

7. മാഹി – അഡ്വ. ടി അശോക്‌ കുമാർ

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു