നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നിമനിര്‍ദേശ പത്രിക സമർപ്പിച്ചതോടെ അപര സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖരായ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. ധര്‍മ്മടത്ത് വിജയന്‍ എ എം ആണ് പിണറായി വിജയന്റെ അപരന്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ട് അപരൻ. കെ ബി സതീശനാണ് വി ഡി സതീശൻ്റെ അപരൻ. പേരാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജയും ശൈലജ എ വിയുമാണ് അപര സ്ഥാനാര്‍ത്ഥികള്‍.
സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. അഴീക്കോട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷിനും അപര ഭീഷണിയുണ്ട്.