പാറശ്ശാല സിപിഎം ഏരിയ കമ്മറ്റിയിൽ പിണറായി വിജയനെതിരെ വിമർശനം. പരാജയത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണെന്നും എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നുമാണ് വിമർശനം ഉയർന്നത്. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്.
പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്. എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണം എന്നൊക്കെയാണ് വിമർശനം. പിണറായിയെ പ്രകീർത്തിച്ച് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമര്‍ശനം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ് എന്നും വിമർശനം ഉയർന്നു. അതേസമയം ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. അതിനിടെ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കമ്മറ്റികളിൽ വിമർശനം രൂക്ഷമാണ്.