സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. കാസര്‍ഗോഡ് കാലിക്കടവ് മൈതാനത്ത് ചേരുന്ന യോഗം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളോടെ മേയ് 30 വരെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുക. പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ-മേഖലതല യോഗങ്ങളും നടക്കും.
പ്രദര്‍ശന വിപണന മേളകളും വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റ് ജില്ലയിലെ യോഗങ്ങള്‍ 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് അഞ്ച് പാലക്കാട്, ആറ്- ആലപ്പുഴ, ഏഴ്- ഏറണാകുളം, ഒമ്പതിന് കണ്ണൂര്‍, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് തൃശൂര്‍, 22ന് കൊല്ലം, 23ന് തിരുവനന്തപുരം.