ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാഷണല്‍ ഹൈവേ ആകെ പൊളിഞ്ഞ് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണെന്നും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകടനപത്രികയിലെ 600 ഇനങ്ങളില്‍ ഇനി നടപ്പിലാക്കാനുള്ളത് വിരലില്‍ എണ്ണാവുന്നവ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു .നാഷണല്‍ ഹൈവേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുക മാത്രമാണ് വേണ്ടത്. എന്നാല്‍ നാഷണല്‍ ഹൈവേ വികസനം പൂര്‍ണമായും തടയപ്പെട്ടു.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍എച്ച്എയെ വീണ്ടും വിളിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ 25 ശതമാനം തുക സംസ്ഥാനത്തിന് വഹിക്കേണ്ടിവന്നു. അതിന് മുമ്പോ ശേഷമോ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ തുടര്‍ന്നുണ്ടായ പിഴവ് ആണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുടങ്ങിക്കിടന്ന യാഥാര്‍ത്ഥ്യം ആകില്ലെന്ന് കരുതിയ എന്‍ എച്ച് വികസനം യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതയിലെ വിള്ളലുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും കേരളത്തിലെ പിഡബ്ല്യുഡി അല്ല ജോലികള്‍ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാഷണല്‍ ഹൈവേ ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് തന്നെ കാണണം. കേന്ദ്രത്തെ വിഷയം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിലും പണി നിര്‍ത്തട്ടെ എന്ന് വിചാരിക്കുന്നവരുടെ മനപ്പായസം കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്