പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

പെട്രോള്‍ – ഡീസല്‍ വില കൂട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുമോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നേരത്തെ ഇന്ധനവില കൂടുമ്പോള്‍ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തിലാണെന്നും സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പെട്രോൾ–ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ “സംസ്ഥാനം നികുതി കുറയ്ക്കണം” എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷാഭരിതരാണ്.

Latest Stories

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി