വ്യക്തി അധിക്ഷേപം; വിനു വി ജോൺ നേരിട്ട് ഹാജരാകണമെന്ന് ‌യുവജന കമ്മീഷൻ, രാഹുല്‍ ഈശ്വറിനെതിരെയും കേസ്

വ്യക്തി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍ രംഗത്ത്. വിനു വി ജോണിനോട് നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രായേല്‍ നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെയും യുവജന കമ്മിഷന്‍ കേസെടുത്തു.

പരാതിയില്‍ ഇന്ന് അഭിഭാഷകന്‍ മുഖേനയാണ് വിനു വി ജോണ്‍ ഹാജരായത്. എന്നാല്‍ ഇത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഷിരൂര്‍ ദൗത്യത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമര്‍ശം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രഞ്ജിത്ത് ഇസ്രയേല്‍ കമ്മീഷനെ അറിയിച്ചു. അതേസമയം അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതിനായി യുവജന കമ്മീഷന്‍ അറിയിച്ചു.

ദിശ എന്ന സംഘടന നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തത്. ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിലാണ് നടപടി. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ