'പെരിയ കൊലപാതകത്തിന് സിപിഎം ഉന്നത നേതൃത്വവുമായി ബന്ധമില്ല'; കൊലയാളി പാർട്ടി ഏതാണെന്ന് ജനത്തിനറിയാമെന്ന് എകെ ബാലൻ

പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം എകെ ബാലൻ. കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. കൊലപാതകം നടന്നത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിച്ച് എകെ ബാലൻ പറഞ്ഞു.

‘നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമാണ് കോടതി വിധി. കൊലയാളി പാർട്ടിയാണ് സിപിഐഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഐഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്.

ക്രിമിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാം. പെരിയ ഇരട്ടക്കൊലപാതകത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണ് പൊലീസ് ആരംഭം മുതൽ സ്വീകരിച്ചത്. കേരള പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയാണ് സിബിഐ നടത്തിയത്’- എകെ ബാലൻ പറഞ്ഞു.

ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിച്ചത്. 24 പേരടങ്ങിയ പ്രതിപട്ടികയിൽ 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പത്ത് പേരെ കുറ്റ വിമുക്തരാക്കി. പൊലീസ് സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാതെ സിബിഐ കൂട്ടിച്ചേർത്ത പത്ത് പേരിൽ നാല് പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഐഎം മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുൻ ലോക്കൽ കമ്മിറ്റി അം​ഗം എന്നിവരുൾപ്പെടെ 14 പേരാണ് പ്രതികളാക്കപ്പെട്ടത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്