തലക്ക് സുബോധം ഉള്ളവർ അങ്ങനെ പറയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ വിഡ്ഢിത്തമാണ്; വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം: എം. എം. മണി

പ്രളയത്തിന് കാരണം ഡാമുകൾ മനഃപൂർവ്വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി മുൻമന്ത്രി എം. എം. മണി. തലക്ക് സുബോധം ഉള്ളവർ അങ്ങനെ പറയില്ല. വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം. വിവാദ പരാമർശം മന്ത്രി കെ കൃഷ്ണൻ കുട്ടി നിഷേധിച്ചിട്ടുണ്ട്. അഥവാ പറഞ്ഞതാണെങ്കിൽ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

കെ. കൃഷ്ണൻകുട്ടി അങ്ങനെ പറഞ്ഞതാണെന്ന് താൻ കരുതുന്നില്ലെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ വിഡ്ഢിത്തമാണ്. അന്നത്തെ സാഹചര്യം മലയാളികൾക്ക് അറിയാമെന്നും എം. എം. മണി പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കർ സെർവ് ഇന്ത്യ എൽപി സ്‌കൂളിലെ 189 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നൂറിലേറെ സീറ്റ് ഇടതുമുന്നണി നേടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലവും ഇത്തവണ വിജയിക്കും. ഉടുമ്പൻചോലയിൽ കെ. കെ. ജയചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. തനിക്ക് ലഭിച്ച ഭൂരിപക്ഷം ജയചന്ദ്രന് കിട്ടുമോയെന്ന് പ്രവചിക്കാൻ കഴിയില്ല. ഞാൻ മത്സരിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്