തൃക്കാക്കരയിലേത് മുണ്ടുടുത്ത മോദിയോടുള്ള ജനങ്ങളുടെ പ്രതിഷേധം; പിണറായിക്ക് എതിരെ ജയറാം രമേശ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് മുണ്ടുടുത്ത മോദിയെടുള്ള ജനങ്ങളുടെ പ്രതിഷേധമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. മണ്ഡലത്തില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മുണ്ടുടുത്ത മോദിക്ക് എതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ തുടര്‍ന്നുള്ള സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. ഉമ തോമസിന്റെ വര്‍ദ്ധിച്ച ഭൂരിപക്ഷം പി.ടി തോമസിന്റെ ജീവിതത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ ആദരവാണെന്നും ജയറാം രമേശിന്റെ ട്വീറ്റില്‍ പറയുന്നു.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 20,526 ആണ് ഇപ്പോള്‍ ഉമ തോമസിന്റെ ലീഡ് നില. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പി.ടി തോമസ് നേടിയ ലീഡിനെ മറികടക്കുന്ന മുന്നേറ്റമാണ് ഉമ നേടുന്നത്. പത്താം റൗണ്ട് വോട്ടെണ്ണല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ആകെ പന്ത്രണ്ട് ൗണ്ടാണ് വോട്ടെണ്ണല്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ