പിണറായിക്ക് പി.സി ജോര്‍ജ്ജിന്റെ തുറന്ന കത്ത്, ' അങ്ങ് എന്നെ നിരാശപ്പെടുത്തി'

മുഖ്യമന്ത്രി പിണറായി വിജയന് പി സി ജോര്‍ജ്ജിന്റെ തുറന്ന കത്ത് . വളരെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടുകൊണ്ടിരുന്നതെന്നും എന്നാല്‍ മുഖ്യമന്ത്രി തന്നെ നിരാശപ്പെടുത്തിയെന്നും പി സി ജോര്‍ജ് ഫേസ്ബുക്കില്‍ പറഞ്ഞു. സ്വര്‍ണകള്ളക്കടത്തിന്റെ പേരില്‍ ആരോപണവിധേയമായിരിക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണം എങ്കിലും ഉത്തരവിടുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പി സി ജോര്‍ജ് പറയുന്നു. രാജിവച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നും പിസി ജോര്‍ജ് കത്തില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂര്‍ണ്ണമായും ഞാന്‍ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചത് സ്വര്‍ണകളളക്കടത്തിന്റെ പേരില്‍ ജനമനസ്സില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം.

സ്‌നേഹപൂര്‍വ്വം

പി സി ജോര്‍ജ്

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ