സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയതു കൊണ്ടാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്ന് പി.സി ജോര്‍ജ്

എന്‍ഡിഎയുടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെടാന്‍ കാരണം ബിജെപിക്കാര്‍ തന്നെ കാലുവാരിയതു കൊണ്ടാണെന്ന് പി.സി ജോര്‍ജ്ജ്. ന്യൂനപക്ഷ മോര്‍ച്ചക്കാര്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം എന്‍ഡിഎയുമായി സഖ്യത്തിലായിരുന്നു. പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. സഖ്യം ഗുണം ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

പൂഞ്ഞാറില്‍ ആന്റോ ആന്റണിയാണ് ഒന്നാമതെത്തിയത്. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തി. ശബരിമല സജീവ ചര്‍ച്ചയായ, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടന്നത്. ഇവിടെ കെ സുരേന്ദ്രന് വിജയസാധ്യത വരെ എന്‍ഡിഎ കണക്കുകൂട്ടിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍