'ശ്രീജിവിന്റെ കൊലപാതകികളെ കണ്ടെത്തിയില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹം ഇരിക്കും'; ശ്രീജിത്തിന് പിന്തുണയുമായി പിസി ജോര്‍ജ്ജ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലീസ് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ ഗോപകുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് പിന്‍വലിക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ഒരു കൊലപാതകക്കേസിലെ പ്രധാനപ്രതിയെന്ന് ആരോപിക്കുന്നയാള്‍ കേസന്വേഷണ ചുമതലകളില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യമായാണ് ഒരു എംഎല്‍എ ശ്രീജിവിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി രംഗത്തുവരുന്നത്.

ശ്രിജവിന്റെ കൊലപാതകത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നയിക്കുകയായിരുന്നു.സോഷ്യല്‍ മീഡിയ യുവത്വം പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സംഭവത്തില്‍ വീണ്ടും ഇടപെട്ടിരുന്നു. തുടര്‍ന്ന് ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍