എനിക്കും പാല ബിഷപ്പിനുമെതിരെ കേസെടുക്കാനായി ഓടി നടന്ന പാമ്പും പഴുതാരകളുമെവിടെ; ജലീലിനെതിരെ പരാതി കൊടുക്കാന്‍ തന്റേടമുണ്ടോ; മദ്രസ പരാമര്‍ശത്തില്‍ വെല്ലുവിളിച്ച് പിസി ജോര്‍ജ്

ലഹരിക്കേസിലെ കുറ്റവാളികളുടെ മതം സംബന്ധിച്ച് പഴയ സിമി പ്രവര്‍ത്തകനും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍ പറഞ്ഞത് തന്നെയാണ് താനും പാല ബിഷപ്പും പറഞ്ഞതെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും ജലീലിന്റെ വിഡിയോ പങ്കുവെച്ച് പിസി ജോര്‍ജ് പറഞ്ഞു.

നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരിപാടി എന്റെ അടുത്ത് നടക്കില്ല. ഞാന്‍ തൊടുത്തു വിടുന്ന ശരങ്ങള്‍ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാന്‍ കെല്പുള്ള ഭാരതീയ ജനത പാര്‍ട്ടിയും സത്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തില്‍ ഉണ്ട്. എനിക്കും കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി.ഡി. സതീശന്‍, എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങി എല്ലാ പാമ്പു പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു കെടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്‍ക്ക് തന്റേടം ഉണ്ടോയെന്നും അദേഹം ചോദിച്ചു.

പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പഴയ സിമി പ്രവര്‍ത്തകനും, മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീലിന്റെ ഒരു വീഡിയോ കാണുവാനിടയായി. അയാള്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പാലാ രൂപത അധ്യക്ഷന്‍ കല്ലറങ്ങാട്ട് പിതാവ് കുറച്ചു നാളുകള്‍ക്കു മുന്‍പ് പറഞ്ഞത്. ഞാനും കുറെ നാളുകളായി പറയുന്നതും ഇത് തന്നെ. അതായത് എന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ട്.

ജനങ്ങള്‍ എന്തൊക്കെ അറിയരുതെന്നു അവര്‍ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചര്‍ച്ച ചെയ്ത് തുടങ്ങി. നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു.

ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരുപാടി എന്റെ അടുത്ത് നടക്കില്ല . ഞാന്‍ തൊടുത്തു വിടുന്ന ശരങ്ങള്‍ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാന്‍ കെല്പുള്ള ഭാരതീയ ജനത പാര്‍ട്ടിയും സത്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തില്‍ ഉണ്ട്.
എനിക്കും, കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി ഡി സതീശന്‍, എസ് ഡി പി ഐ, മുസ്ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു. കെ ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്ക്ക് തന്റേടം ഉണ്ടോ? സ്വര്‍ണ്ണക്കടത്തു ഒരു ജില്ലയില്‍ മാത്രമാണ് കൂടുതല്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്നു ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും നിങ്ങള്ക്ക്.

അതേസമയം, കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു ജലീലിന്റെ പരാമര്‍ശം.

മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി. മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെടി ജലീലിന്റെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നും കെടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു.

കോളേജുകളിലും സ്‌കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കെടി ജലീലിന്റെ വാദം സമസ്ത തള്ളി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പല ഇടങ്ങളില്‍ നിന്നും വിമര്‍ശനം വന്നെങ്കിലും പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെടി ജലീല്‍ ഫേസ്ബുക്കിലും കുറിച്ചു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും