മന്ത്രി എകെ ശശീന്ദ്രനുമായുള്ള അധികാര വടംവലിയില്‍ വിജയിക്കാനായില്ല; പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു; മറുകണ്ടം ചാടി തോമസ് കെ തോമസ്

മന്ത്രി എകെ ശശീന്ദ്രനുമായുള്ള അധികാര വടംവലിയില്‍ വിജയിക്കാനാവാതെ പിസി ചാക്കോ
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ചൊവ്വാഴ്ച രാത്രി രാജിക്കത്ത് കൈമാറി.

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നടക്കാതെ പോയിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കോ പദവിയൊഴിയുന്നത്.

ഇതിനിടെ ശശീന്ദ്രനും തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. ചാക്കോ രാജിവച്ച് പകരം തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ടായിരുന്നു.

ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്കു മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഒത്തൊരുമിച്ച് പിസി ചാക്കോയുടെ സ്ഥാനത്തില്‍ കണ്ണുവെയ്ക്കുകയായിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്