അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ്, ആദ്യം മലയാളം ക്ലാസിൽ കയറാൻ മറുപടി നൽകി പത്തനംതിട്ട കളക്ടർ

മഴക്കാലമായതോടെ ശക്തമായതോടെ സംസ്ഥാനത്തിൻ്റെ പല ജില്ലകളിലും സാഹചര്യങ്ങൾ നോക്കി കലക്ടർമാർ അവധി പ്രഖ്യാപിക്കാറുണ്ട്. ശക്തമായ മഴയിലെ അപകട സാധ്യത കൂടി മുന്നിൽകണ്ടാണ് കലക്ടർമാർ അവധി പ്രഖ്യാപിക്കുന്നത്. ഇത് അവധിക്കാലമായതിനാൽ തന്നെ ഇപ്പോൾ കുട്ടികൾ ട്യൂഷനും മദ്രസയിലും മറ്റു ക്ലാസുകളിലുമൊക്കെ പോകാറുണ്ട്. അവർക്ക് അവധിയും ലഭിക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ പത്തനംതിട്ട കളക്ടർ പ്രേം കൃഷ്‌ണൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. മഴക്കാലമായാൽ കലക്ടർമാർക്ക് പേഴ്‌സണൽ മെസേജ് അയക്കുന്ന വിരുതന്മാരിലൊരാളെ പൊക്കിയിരിക്കുകയാണ് കളക്ടർ. അവധി ചോദിച്ച വിദ്യാർത്ഥിയോട് സ്കൂളിൽ പോകാനാണ് കളക്ടർ പറയുന്നത്. കളക്ടർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതും.

ഇൻസ്റ്റഗ്രാം ചാറ്റിലൂടെയാണ് ഈ വിരുതൻ അവധി ചോദിച്ച് രംഗത്ത് എത്തിയത്. അതിലാകട്ടെ അക്ഷരത്തെറ്റുകളുടെ കൂമ്പാരവും. ‘കടുത്ത മഴ ആയതിനാൽ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാൻ അപേക്ഷിക്കുന്നു”-എന്നാണ് വിരുതൻ പറയുന്നത്. കലക്ടർ ആ അപേക്ഷക്ക് മറുപടി കൊടുക്കുകയും ചെയ്തു. അത് ഇങ്ങനെ; “അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി. എന്നാണ് കളക്ടർ കുറിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്