കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ മരിച്ച അര്‍ഷിതയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചാണ് പ്രതിഷേധം.കുട്ടിയുടെ മരണത്തിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ദയനീയമാണ് എന്ന് സമരസമിതി പറയുന്നു. മൂന്നു വര്‍ഷത്തിന് ഇടയില്‍ പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ക്യാമ്പ് നടത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കാസര്‍ഗോഡ് ചികിത്സയ്ക്ക് നല്ല ആശുപത്രിയില്ല. ക്യാമ്പുകള്‍ നടത്താത്തതിനാല്‍ നിരവധി രോഗബാധിതര്‍ എന്‍ഡോസള്‍ഫാന്‍ ലിസറ്റില്‍പ്പെടാതെയുണ്ട് എന്നും സമരസമതി പറഞ്ഞു.

മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എന്നും അതിനാല്‍ ചികിത്സ അടക്കമുള്ള കാര്യങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നും സമരസമിതി ആരോപണം ഉന്നയിക്കുന്നു. കാസര്‍ഗോഡ് പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്റെയും ഉഷയുടെയും മകളാണ് അര്‍ഷിത.

തിങ്കളാഴ്ച രാത്രി ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കാസര്‍ഗോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കാസര്‍ഗോഡ് എത്തിച്ചത്.

Latest Stories

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല