അഞ്ച് മിനിറ്റില്‍ കൊല നടത്തി മടങ്ങി, കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ചു, വീട്ടിലെത്തി കുളിച്ച ശേഷം ഹോട്ടലില്‍ ജോലിക്ക് എത്തി

പാനൂര്‍ വള്ള്യായിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് കൃത്യം നടത്തി മടങ്ങിയത് മിനിറ്റുകള്‍ക്കുള്ളില്‍. പ്രതിയ കണ്ട് അയല്‍പക്കത്തെ സ്ത്രീയുടെ മൊഴിയില്‍നിന്നാമണ് ഇത് വ്യക്തമാകുന്നത്.

മഞ്ഞത്തൊപ്പീം മാസ്‌കുമിട്ട മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നാലുപാടും നോക്കി ആ വീട്ടിലേക്ക് പോകുന്നത് കണ്ടു. തോളത്ത് ഒരു ബാഗുമുണ്ട്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പം അകത്തുനിന്ന് ഇറങ്ങി വരുകയും ചെയ്തു. മുഖത്തൊന്നും ഒരു ഭാവമാറ്റോം കണ്ടില്ല.. അരുണിന്റെ കൂട്ടുകാരനാന്നാ വിചാരിച്ചത്..’ എന്നാണ് അയല്‍പക്കത്തെ വീട്ടമ്മ പറഞ്ഞത്. പരിചയമില്ലാത്ത ഒരാള്‍ വീട്ടിലേക്ക് പോകുന്നത് അയല്‍വീട്ടിലെ വേറൊരാളും കണ്ടിരുന്നു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലിക്ക് എത്തി. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി.

വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ബുധനാഴ്ചയാണ് തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇത്രയും ദിവസം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി