പാലയൂര്‍ സെന്റ് തോമസ് പള്ളി ശിവക്ഷേത്രമായിരുന്നു; ആര്‍വി ബാബുവിന്റെ പ്രസ്താവനയ്ക്ക് സുരേഷ്‌ഗോപി മറുപടി പറയണമെന്ന് എല്‍ഡിഎഫ്

തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയെ കുറിച്ച് സംഘപരിവാര്‍ നേതാവ് ആര്‍വി ബാബുവിന്റെ പ്രസ്താവനയില്‍ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി. പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നായിരുന്നു ആര്‍വി ബാബുവിന്റെ പ്രസ്താവന.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍വി ബാബുവിന്റെ പ്രസ്താവന യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മനുഷ്യരുടെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂര്‍വമായ ശ്രമമാണ് ആര്‍വി ബാബുവിന്റേതെന്നും എല്‍ഡിഎഫ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സുരേഷ് ഗോപി ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്നുണ്ട്. മകളുടെ വിവാഹത്തിന് മുന്‍പായി സുരേഷ് ഗോപി മാതാവിന്റെ രൂപത്തില്‍ കിരീടം സമര്‍പ്പിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍വി ബാബുവിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ സുരേഷ് ഗോപിയ്ക്ക് ബാധ്യതയുണ്ടെന്നും എല്‍ഡിഎഫ് പറയുന്നു.

Latest Stories

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും