ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടത് കര്‍ത്തവ്യം; പാലാരിവട്ടം അഴിമതി കേസിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍

പാലാരിവട്ടം പാലം അഴിമതി കേസിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടത് ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ഓരോ ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും,” എന്നായിരുന്നു ഇന്ന് ഗവര്‍ണര്‍ ഈ വിഷയത്തിൽ നൽകിയ പ്രതികരണം. കേസിൽ കഴിഞ്ഞ സെപ്തംബറിലാണ് വിജിലൻസ് വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ ഗവര്‍ണറുടെ അനുമതി തേടിയത്.

അതേസമയം വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷിക്കാൻ അനുമതി തേടി വിജിലൻസ് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. നേരത്തെ വികെ ഇബ്രാഹിംകുഞ്ഞിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് സാക്ഷി എന്ന നിലയിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ടിഒ സൂരജ് ഉൾപ്പടെ അറസ്റ്റിലായി. ഇവരിൽ നിന്ന് ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവ് ലഭിച്ചു.

മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. പൊതുസേവകന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായിട്ടുള്ള അന്വേഷണത്തിന് ഗവ‍ര്‍ണറുടെ അനുമതി വേണമെന്നാണ് ഈ നിയമം. ഇത് പ്രകാരമാണ് വിജിലൻസ് സെപ്തംബറിൽ കത്ത് നൽകിയത്.

രണ്ട് മാസത്തോളം ഗവര്‍ണറുടെ ഓഫീസ് കേസിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ  അന്വേഷണം അട്ടിമറിക്കുന്നുവെന്ന തരത്തിൽ ആരോപണമുയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഗവർണറുടെ ഓഫീസ് വിഷയത്തിൽ  ഇടപെടാൻ തുടങ്ങിയത്. വികെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ എന്തൊക്കെയെന്ന് വിശദമാക്കി റിപ്പോ‍ർട്ട് നൽകാൻ വിജിലൻസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജിലൻസ് ഡയറക്ട‍ര്‍ അനിൽകാന്തും ഐജി എസ് വെങ്കിടേശുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ എജിയോട് നിയമോപദേശം തേടിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ