പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന് ജി. സുധാകരന്‍, അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരന്‍ വഹിക്കണമെന്നും മന്ത്രി

പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. കരാറുകാരെ സഹായിക്കാനുള്ള ശ്രമം ഉണ്ടായതായും കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മേല്‍പാലം അപകടാവസ്ഥയിലായതോടെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണ്. ഇതോടെ കൊച്ചിയില്‍ ഗതാഗത കുരുക്ക് വീണ്ടും വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്താണ് പാലം നിര്‍മ്മാണം നടന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അഴിമതി നടത്തിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണി കരാറുകാര്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

മേല്‍പാലം അടച്ചതോടെ മണിക്കൂറുകളുടെ ഗതാഗത കുരുക്കിനാണ് തിരക്കേറിയ പാലാരിവട്ടം കാക്കനാട്, ഇടപ്പള്ളി റോഡുകള്‍ സക്ഷ്യം വഹിക്കുന്നത്. പാലം പണിയില്‍ കൃത്രിമം നടന്നുവെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സിമന്റ് അടക്കമുള്ള സാധന സാമഗ്രികള്‍ ആവശ്യത്തിന് ഉപയോഗിച്ചിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. സിമന്റും മണ്ണും ആവശ്യമായ അനുപാതത്തിലല്ല ഉപയോഗിച്ചതെന്ന് വകുപ്പുതലത്തിലും പിന്നീട് മദ്രാസ് ഐ ഐ ടിയും നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ