പാലക്കാടിന് നാഥനില്ലാത്ത അവസ്ഥ ഉടൻ പരിഹരിക്കപ്പെടുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം. പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ തിരിച്ച് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും മരക്കാർ മാരായമംഗലം പറയുന്നു. രാഹുൽ മണ്ഡലത്തിലെത്തുമ്പോൾ സംരക്ഷണം ഒരുക്കണമോയെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും രാഹുൽ വിഷയത്തിൽ ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.