ജയ്‌ ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി; പ്രവർത്തകരുടെ നടപടി അപക്വമെന്ന് മുതിർന്ന നേതാവ് രാധാകൃഷ്‌ണമേനോൻ

പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ വിജയാഘോഷത്തിനിടെ ജയ് ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബി ജെ പിയിൽ പൊട്ടിത്തെറി. പ്രവർത്തകരുടെ നടപടി അപക്വമായി പൊയെന്ന് വിമർശനവുമായി മുതിർന്ന നേതാവ് ബി രാധാകൃഷ്‌ണ മേനോൻ. പ്രവർത്തകരുടെ ആവേശം സംഘടനാ പ്രവർത്തനത്തിനായി ഉപയോഗിക്കാൻ നേതൃത്വം ശ്രമിക്കണമെന്നും രാധാകൃഷ്‌ണ മേനോൻ വിമർശിച്ചു.

പാലക്കാട് പ്രവർത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്‌ചയാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്‌ണ മേനോൻ സംഘടന സംവിധാനത്തിൽ കാര്യമായ പോരായ്‌മകളുണ്ടെന്നും ചൂണ്ടിക്കാട്ടി.

കമ്മറ്റികൾ പോലും സജ്ജമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്.  നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായി. കോട്ടയം ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുളളവർ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബി ഡി ജെ എസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിർന്ന നേതാക്കളോടുളള സമീപനത്തിൽ ഉൾപ്പടെ നേതൃത്വത്തിന് കാതലായ മാറ്റം വേണമെന്നും രാധാകൃഷ്‌ണ മേനോൻ പറയുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുളള ബി ജെ പിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. മിനിറ്റുകൾക്കകം ബാനർ നീക്കം ചെയ്യുകയും ചെയ്‌‌തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം