കുലുക്കല്ലൂർ ക്രെഡിറ്റ് സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സി.പി.എം നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി

പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുമായി കുലുക്കല്ലൂർ സിപിഎം ഏരിയ കമ്മിറ്റി.  ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ലോക്കൽ കമ്മിറ്റി അംഗമായ സംഘം പ്രസിഡണ്ട് അബ്ദുറഹമാൻ, ലോക്കൽ കമ്മിറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠൻ, സംഘം ഓണററി സെക്രട്ടറി ജനാർദനൻ നായർ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ശിപാർശ. ലോക്കൽ സെക്രട്ടറി എംഎം വിനോദ് കുമാറിനെയും സംഘം വൈസ് പ്രസിഡന്റ് എംകെ ശ്രീകുമാറിനെയും സസ്പെന്‍ഡ് ചെയ്യും. ലോക്കൽ കമ്മിറ്റി അംഗവും സംഘം വൈസ് പ്രസിഡൻറുമായ എം കെ ശ്രീകുമാറിനെയും സസ്പെൻഡ് ചെയ്യാൻ ശിപാർശയുണ്ട്. സംഘം ഭരണസമിതി പിരിച്ചു വിടാനും ഏരിയ കമ്മറ്റി ശിപാർശ ചെയ്തു. ഇതെല്ലാം ഒരുമിച്ച് പരിഗണിച്ച് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കും.

സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 45 ലക്ഷം രൂപയിലധികം  സംഘത്തിന് നഷ്ടം ഉണ്ടായതായാണ് പരിശോധനയിൽ കണ്ടെത്തിയത്. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു.

ജീവനക്കാരനായ മണികണ്ഠൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി തട്ടിയെടുത്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ പണം ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.

സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിശദാംശങ്ങളുമില്ല. ഇവരുടെ ഒപ്പു പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. വ്യക്തിഗത ജാമ്യത്തിൽ മേൽ മാത്രം ബിസിനസ് വായ്പകൾക്ക് നൽകിയത് ഗുരുതര വീഴ്ച്ചയാണ്. വായ്പക്കാരിൽ നിന്നും റിസ്ക്ക് ഫണ്ട് ഈടാക്കുകയോ അംഗത്വം എടുക്കുകയോ ചെയ്തിട്ടില്ല.

സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. ഈ കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാർശ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ