എത്യോപ്യയില്‍ പെയ്ന്റിംഗ് പണി; പണം വാങ്ങി വ്യാജ വിസയും ടിക്കറ്റും നല്‍കിയെന്ന് പരാതി

എത്യോപയിലേക്ക് ജോലി വാഗ്ദാനം നല്‍കി കേരളത്തിലെ യുവാക്കളില്‍ നിന്ന് പണം തട്ടിയെന്ന് പരാതി. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും എണ്‍പതിനായിരം രൂപ തട്ടിയെടുക്കുകയും വ്യാജ വിസയും ടിക്കറ്റും അയച്ചുകൊടുക്കുകയുമായിരുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ. ഒരുമാസം മുമ്പ് എത്യോപ്യയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് യുവാക്കള്‍ ഡല്‍ഹിയിലുള്ള എയര്‍ ലിങ് എന്ന ഏജന്‍സിയുമായി ബന്ധപ്പെട്ടത്. എണ്‍പതിനായിരം രൂപയ്ക്ക് എത്യോപ്യയില്‍ ഡ്രൈവര്‍, പെയിന്റര്‍ എന്നീ ജോലികള്‍ക്ക് കയറ്റി അയക്കാമെന്നായിരുന്നു മലയാളിയായ ഷെമീന്‍ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയാള്‍ പറഞ്ഞത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ വിസയും പിന്നീട് ടിക്കറ്റിന്റെ കോപ്പിയും അയച്ചു നല്‍കി. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് പറ്റിക്കപ്പെട്ടതായി യുവാക്കള്‍ തിരിച്ചറിഞ്ഞത്.

പ്രതിമാസം അരലക്ഷം രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് യുവാക്കള്‍ തൃശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Latest Stories

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ