പടിഞ്ഞാറേത്തറയിലേത് വ്യാജ ഏറ്റുമുട്ടൽ; സമഗ്ര അന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

വയനാട് പടിഞ്ഞാറേത്തറയിൽ നടന്നതായി പൊലീസ് പറയുന്ന ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്നാണ് സാഹചര്യങ്ങളിലൂടെ മനസ്സിലാക്കാനാവുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഈ സർക്കാരിന്റ കാലത്ത് ബത്തേരിയിലും മഞ്ചക്കണ്ടിയിലും കരളായിയിലും പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് വ്യക്തമായതാണ്. രണ്ട് സ്ത്രീകളടക്കം ഏഴ്പേരെയാണ് ആ മൂന്ന് ഏറ്റുമുട്ടലിലും കൂടി കൊലപ്പെടുത്തിയത്.

നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ പ്രതിരോധത്തിലായ കേരള സർക്കാർ ജനശ്രദ്ധ മാറ്റാനുള്ള അടവായി വ്യാജ ഏറ്റുമുട്ടൽ നടത്തിയതാണോ എന്നതും പരിശോധിക്കണം. സംഘ്പരിവാർ രീതിയിലാണ് കേരളാ പൊലീസ് പിണറായി വിജന്റെ കാലത്ത് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി