പി. രാജീവിന് ഹിന്ദു ഐക്യവേദി ബന്ധം, തിരഞ്ഞെടുപ്പില്‍ സഹായിച്ചു: വി.ഡി സതീശന്‍

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദര്‍ശകനാണ്. ഹിന്ദു ഐക്യവേദി നേതാവ് പി. രാജീവിനെ തെരെഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

1977ല്‍ പിണറായി വിജയന്‍ ആദ്യമായി എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെയാണെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതാണ് അന്ന് സിപിഐഎം പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികില്‍ ബോംബ് വെച്ചവരെ അറസ്റ്റ് ചെയ്തില്ലെന്നും സതീശന്‍ പറഞ്ഞു.

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതേ കുറിച്ച് സംസാരിക്കവെയാണ് സതീശന്റെ വിമര്‍ശനം. കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡി ക്ലാസാണെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ ആര്‍.എസ്.എസ് പരിപാടിയിലെ പ്രസംഗം വി.ഡി സതീശന്‍ പുറത്തുവിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയാണ് സതീശന്‍ ചെയ്തത്. പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് ആര്‍.എസ്.എസിനെ വിമര്‍ശിക്കുകയാണുണ്ടായത്, അല്ലാതെ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും