'പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും'; പരിഹസിച്ച് പി ജയരാജൻ

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജൻ. ‘പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന്’ ആയിരുന്നു പി ജയരാജന്റെ പോസ്റ്റ്. പത്മജയുടെ ബിജെപി പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരനെതിരെയുള്ള ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം.

ബിജെപിയിൽ ചേരില്ലെന്ന വാർത്ത നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പത്മജയുടെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്നാണ് എംപിയും സഹോദരനുമായ കെ മുരളീധരന്‍ പ്രതികരിച്ചത്. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ മുരളീധരൻ ചോദിച്ചു.

കെ കരുണാകരനെ ചിതയിലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പുതപ്പിച്ചത് കോൺഗ്രസിന്റെ പതാകയാണെന്നും പത്മജയെ മുരളീധരൻ ഓർമിപ്പിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ല. സഹോദരിയെന്ന സ്നോഹമൊന്നും ഇനിയില്ല. പാര്‍ട്ടി പത്മജയ്ക്ക് പരിഗണന നല്‍കിയിട്ടും അവര്‍ ചെയ്തത് ചതിയാണെന്നും തിരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നല്‍കുമെന്നും മുരളീധരൻ പറഞ്ഞു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍