വഖഫ് പടച്ചോന്റെ സ്വത്ത്; കൈമാറ്റം ചെയ്യാന്‍ കഴിയില്ല; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; മുനമ്പത്തിന് ഉറപ്പുമായി പി ജയരാജന്‍

കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വഖഫ് വിഷയത്തില്‍ മുനമ്പത്തുനിന്ന് ഒരാള്‍ക്കും കുടിഒഴിയേണ്ടി വരില്ലന്നും സിപിഎം നേതാവ് പി. ജയരാജന്‍. വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് കാശാക്കിയെന്നും അദേഹം ആരോപിച്ചു.

വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്. അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ വഖഫ് ഭൂമി പറ്റില്ല.

സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ജയരാജന്‍ രൂക്ഷവിമര്‍ശനം നടത്തിയത്. വഖഫ് ഭൂമിയുടെ പേരില്‍ സംരക്ഷകരായി ആര്‍എസ്എസ്, ബിജെപിക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുമ്പം വിഷയം വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപിയും ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി