കേരള കോണ്‍ഗ്രസ്-എം താത്കാലിക ചെയര്‍മാനായി പി. ജെ ജോസഫ് ചുമതലയേറ്റു

കേരള കോണ്‍ഗ്രസ്-എം താത്കാലിക ചെയര്‍മാനായി പി.ജെ. ജോസഫ് സ്ഥാനമേറ്റു. പുതിയ ചെയര്‍മാനെ നിയമിക്കുന്നത് പി. ജെ ജോസഫിനായിരിക്കും ചുമതല. ഇത് സംബന്ധിച്ച് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കി.
നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാണ് പി.ജെ. ജോസഫ്. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.

നേരത്തെ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയുടെ ഏതാനും ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ജോസ് കെ. മാണിയെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയും കണ്ട് മാണി വിഭാഗത്തെ ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിനെതിരേ പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ