മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ? സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമായി മദ്യം മാറുന്നത് ശരിയല്ലെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശം സ്‌കൂള്‍ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ എന്നും ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ചോദിച്ചു. പൂര്‍ണമായും മദ്യം നിര്‍ത്താനുള്ള നടപടി വേണം.

കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പന്‍ കോര്‍പ്പറേറ്റുകളുടെ പണം പിരിച്ചെടുക്കണം . അത് കൃത്യമായി പിരിച്ചെടുത്താല്‍ ഇവിടെ ഒരു ബ്രൂവറിയും വേണ്ട . വമ്പന്‍മാരുടെ നികുതി പിരിച്ചെടുക്കാതെ പാവപ്പെട്ടവന്റെ നികുതി പിരിച്ചെടുക്കാന്‍ തിടുക്കം കാണിക്കുന്നു . റോഡിനും പാലത്തിനും എല്ലാം നികുതി, പക്ഷെ റോഡും പാലവും പലതും തകരുന്നു. ഇത്തരം നിര്‍മാണത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്