സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ പ്രമേയം. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ വീഴുമെന്നും ചിലര്‍ വാഴുമെന്നും ഓര്‍ത്തഡോക്സ് സഭ പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രമേയത്തില്‍ വിമര്‍ശനവും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും മലങ്കര സഭയില്‍ സമാന്തരഭരണ നീക്കത്തിന് പിന്തുണ നല്‍കുന്നുവെന്നാണ് ഓര്‍ത്തഡോക്സ് സഭ പ്രമേയത്തിലെ കുറ്റപ്പെടുത്തല്‍. യാക്കോബായ സഭയിലെ പുതിയ കാതോലിക്കാ വാഴിക്കലിനെ ശക്തമായ രീതിയില്‍ തന്നെ ഓര്‍ത്തഡോക്സ് സഭ എതിര്‍ത്തിരുന്നു. ഇതിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെയും സഭാ വിമര്‍ശിച്ചിരുന്നു.

വ്യാഴാഴ്ച ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗം കടുത്ത നിലപാടുകളിലേക്ക് കടക്കുകയായിരുന്നു. പ്രതിപക്ഷം വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കും സഭ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തിലെ നിലപാടുകള്‍ ഉള്‍പ്പെടുത്തി പ്രമേയവും പാസാക്കുകയായിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്