പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇന്ധനവിലവർധനയിൽ പരിശോധിച്ച്, സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പത്ത് ദിവസം കാത്തിരുന്നേ നടപടി എടുക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം
തീരുമാനമാകട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിഷയം ഉന്നയിച്ച് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അധിക നികുതി കുറച്ചു കൊടുക്കണം എന്നു പറഞ്ഞ് സമരം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 15 മുതൽ നാല് വട്ടം ഇന്ധന വില വർദ്ധിപ്പിച്ചു. ഇനിയും വർധനവ് ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് ഉണ്ടാകുന്നത്. അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാമൂഹ്യ ആഘാതം പഠിക്കുന്നതിന് മുമ്പേ വീണ്ടും വില കൂട്ടുകയാണ്. സാമൂഹ്യ ആഘാത പ്രത്യാഘാതങ്ങൾ പഠിക്കണമെങ്കിൽ ഈ അനിശ്ചിതത്വം അവസാനിക്കുകയുള്ളു. അതിന് കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.