അനന്തുവിന്റെ ആത്മഹത്യ ദേശീയ തലത്തിൽ ചർച്ചയാക്കി പ്രതിപക്ഷം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, ആർഎസ്എസിനെ പ്രതിചേർക്കാത്തതിൽ വിമർശനം

അനന്തു അജിയുടെ ആത്മഹത്യ ദേശീയ തലത്തിൽ ചർച്ചയാക്കി കോൺഗ്രസ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ദിവസങ്ങൾക്ക് മുൻപ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആർഎസ്എസിനെയോ നേതാക്കളെയോ പ്രതിചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ദേശീയ തലത്തിൽ കോൺഗ്രസ് ചർച്ചയാക്കുന്നത്. കേരളത്തിലെ സർക്കാരിന് ആർഎസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണണ് സംസ്ഥാന സർക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.

ചൂഷണം ചെയ്ത ആളിൻറെ വ്യക്തമായ സൂചന നൽകിയിട്ടും പോലീസ് അവഗണിച്ചു. പ്രധാനമന്ത്രിയടക്കം വളർന്നു വന്ന ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി