'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്ന് പറഞ്ഞ പിണറായി വിജയൻ കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞതെന്ന് കുറ്റപ്പെടുത്തി. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രമെന്നും 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു.

സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടി കുറച്ചു. കാർഷിക മേഖലയിൽ ആശ്വാസ നടപടിയില്ല. കേന്ദ്രനയ നിലപാടുകൾ കാരണം സംസ്ഥാനത്തിന് ഉണ്ടാകുന്ന ധന നഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ രാഷ്ട്രീയം ഉണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

മുൻകൂർ ജാമ്യം എടുക്കലായിരുന്നു ധവളപത്രമെന്നും പിണറായി വിജയൻകുറ്റപ്പെടുത്തി. നവകേരള സ്വപ്നം കയ്യൊഴിഞ്ഞു. ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല. എൽഡിഎഫ് ബജറ്റിലെ പലതും ആവർത്തിച്ചു. മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്ര്യ നിർമാജനത്തെ കുറിച്ച് പരാമർശമില്ല. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ മൗനമാണെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം വൻകിട കമ്പനികൾക്ക് മദ്യം നിർമ്മിക്കാനുള്ള അവസരം ഒരുക്കാനോ ശ്രമം എന്ന് സംശയമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വൻ കിട കോർപ്പറേറ്റ് താത്പര്യങ്ങൾ ആണ് കാണുന്നത്. സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് ബജറ്റും. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. എൽഡിഎഫ് സർക്കാർ ആശയം അട്ടിമറിക്കുന്നു. കേരളത്തിന്റെ തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസി എന്ന് ആശങ്കയുണ്ട്. ഭൂപരിഷ്കരണ നയം അട്ടിമറിക്കുന്നത് ഗൗരവതരമാണെന്നും പിണറായി പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്