രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതിയില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നു. മാനദണ്ഡം മറികടന്ന സ്ഥലംമാറ്റങ്ങൾ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Latest Stories

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?

ആർഭാടവും അനാവശ്യവും; പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ എന്തിനാണ്?: വി. ഡി. സതീശൻ

'നരഹത്യശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു'; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐടി റിപ്പോർട്ട്

അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കണം; രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും : സുരേഷ് ഗോപി

പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ