സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; മലപ്പുറത്ത് ചികിത്സയില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തല്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. യുവാവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

മലപ്പുറം സ്വദേശിയുടെ അമ്മയും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മലപ്പുറത്ത് രണ്ടാമത്തെ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ മലപ്പുറം സ്വദേശിയായ ഒരു യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ചികിത്സക്കെത്തിയ കൊല്ലം സ്വദേശിക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ രോഗമുക്തി നേടിയിരുന്നു. തുടര്‍ന്ന് കണ്ണൂരിലും മലപ്പുറത്തും രോഗബാധ സ്ഥിരീകരിച്ചു. നാലാമതായിട്ടാണ് തൃശൂരിലെ യുവാവിന് രോഗബാധ കണ്ടെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ