ഡിസംബര്‍ 31 ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം, എട്ടു ദിവസം കൊണ്ടു ചിലവായത് 543.13 കോടിയുടേതും

ക്രിസ് മസ് പുതുവല്‍സര മദ്യ വില്‍പ്പന ഇത്തവണയും റിക്കാര്‍ഡിട്ടു. ഡിസംബര്‍ 31 ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെ ചിലവായത് 543.13 കോടിയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് 93.33 കോടിയുടെ മദ്യം വിറ്റിടത്താണ് ഇത്തവണ 94.5 കോടിയുടെ മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ് ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.

ക്രിസ്മസിന്റെ തലേ ദിവസമായ ഡിസംബര്‍ 24 ന് 70.73 കോടി യുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടിക്കുള്ള മദ്യം വില്‍ക്കുകയുണ്ടായി.
ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും സര്‍ക്കാര്‍ നികുതിയായി ഖജനാവിലെത്തുമെന്നതാണ് കൗതുകകരമായ കാര്യം അതായത് ആകെ ലഭിച്ച 543.13 കോടിയില്‍ ഏകദേശം 490 കോടി രൂപയും നികുതിയായ സര്‍ക്കാരിന് ലഭിക്കും

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ