ബോബിയ്ക്ക് കുരുക്ക് മുറുകുന്നു; ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റ് നടിമാര്‍ക്കെതിരെയുള്ള ലൈംഗികാധിക്ഷേപവും പൊലീസ് റഡാറില്‍; ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കുന്നു

വിവാദ വ്യവസായി ബോബി ചെമ്മണൂറിനെതിരെ സിനിമ താരം ഹണി റോസിന്റെ ലൈംഗികാധിക്ഷപ പരാതിയ്ക്ക് പിന്നാലെ കൂടുതല്‍ പരാതികളിലേക്ക് പൊലീസ് അന്വേഷണം. സമാനമായ വിധത്തില്‍ ബോബി ചെമ്മണ്ണൂര്‍ പ്രായഭേദമന്യേ പലര്‍ക്കുമെതിരെ അധിക്ഷേപവും ദ്വയാര്‍ത്ഥ പ്രയോഗവും നടത്തുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുമ്പോള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. മറ്റു നടിമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും ലൈംഗിക അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വിഡിയോകളെല്ലാം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇതോടെ വിവാദ വ്യവസായിക്ക് മേല്‍ കുരുക്ക് മുറുകുകയാണ്.

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജില്ലാ ജയിലില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ കൊടുത്തെങ്കിലും അടിയന്തരമായി പരിഗണിക്കാന്‍ പാകത്തിലൊന്നും ഇതിലില്ലെന്ന് ചൂണ്ടിക്കാണിച്ച് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിവെയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ഇറങ്ങുമ്പോള്‍ ജാമ്യ കാര്യത്തില്‍ കോടതിയും അടിന്തര പരിഗണിനയ്ക്ക് വകുപ്പുള്ളതല്ലെന്ന് വ്യക്തമാക്കിയത് ലൈംഗികാധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. മൊഴി വീണ്ടും രേഖപ്പെടുത്തി ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യമാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്.

മറ്റ് അധിക്ഷേപ പരാതികള്‍ കൂടി ഉയര്‍ന്നതോടെ ബോബിയുടെയും കൂട്ടരുടേയും വീഡിയോയും ബോബി ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവിധ യുട്യൂബ് ചാനലുകള്‍ക്ക് ബോബി ചെമ്മണ്ണൂര്‍ നല്‍കിയ അഭിമുഖങ്ങളില്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യുട്യൂബ് ചാനല്‍ പരിപാടി അവതരിപ്പിക്കുന്ന സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കുമെല്ലാം എതിരെ ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികള്‍ നേരത്തെ തന്നെ ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവയെല്ലാം പൊലീസ് സംഘം പരിശോധിച്ചു വരികയാണ്.

ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അധിക്ഷേപത്തിന്റേയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടേയും ഒട്ടേറെ വിഡിയോകള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലുണ്ട്. ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളില്‍ പോലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് നല്‍കിയ പരാതി. പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ ഹണിയുടെ പരാതിയ്ക്ക് പിന്നാലെ മറ്റ് യൂട്യൂബ് വീഡിയോകളും പരിശോധിച്ച് കോടതിയ്ക്ക് മുന്നില്‍ ശക്തമായ തെളിവ് സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ ലക്ഷ്യമിടുന്നത്. കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചൊവ്വാഴ്ചത്തെ ജാമ്യാപേക്ഷ ഹൈക്കോടതി എങ്ങനെയാണ് പരിഗണിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാവും.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി