ക്ഷേത്രത്തിലേക്ക് പോകുന്ന സ്ത്രീകൾക്ക് നേരെ അശ്ലീലപ്രദർശനം; പിടികൂടിയപ്പോൾ പ്രതി കൈയും കഴുത്തും മുറിച്ചു

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് പ്രതി അശ്ലീല പ്രദർശനം നടത്തിയത്. പിന്നാലെ ഇയാളെ തടഞ്ഞുവെച്ചപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും കൈത്തണ്ടയും മുറിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗം നേഴ്സിങ് അസിസ്റ്റൻഡ് ആണ് പ്രതി. തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരാണ് സ്ത്രീകൾ കടന്നുപോയ സമയത്ത് അശ്ലീല പ്രദർശനം നടത്തിയ പ്രതിയെ തടഞ്ഞുവെച്ചത്. ഗണപതിവിഗ്രഹ പ്രതിഷ്ഠയ്ക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്. തടഞ്ഞുവെച്ചതിന് പിന്നാലെ പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ചത്.

സംഭവ സ്ഥലത്ത് പോലീസ് എത്തിയപ്പോൾ പ്രതി രക്തം വാർന്ന് അവശനിലയിലായിരുന്നു. ഉടൻ തന്നെ പ്രതിയെ ആശുപത്രിയിൽ ആക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേനായ പ്രതി നിലവിൽ ചികിത്സയിലാണ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി