ചികിത്സപ്പിഴവില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; ഡോക്ടര്‍മാര്‍ക്കുള്ള സമാന പരിരക്ഷ ഉറപ്പാക്കണം; മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി

ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയുടെ പേരില്‍ ഒരിക്കലും നഴ്സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പരിഗണിക്കവെയാണ് അദേഹം ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അദേഹം റദ്ദാക്കി.

നഴ്‌സിന്റെ കൈയില്‍ നിന്നും 10 വയസ്സുള്ള കുട്ടിക്ക് ചികിത്സനല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി. രോഗീപരിചരണത്തിനായി രാവുംപകലും പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്ന് കോടതി നിര്‍ദേശിച്ചു.

ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയില്‍ ഡോക്ടര്‍മാരുടെപേരില്‍ കേസെടുക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. സമാന പരിരക്ഷ നഴ്സുമാര്‍ക്കും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ 2008-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ