നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; മലയാളി വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ പഞ്ഞിക്കിട്ടു

പ്രവര്‍ത്തി നന്നല്ലെങ്കില്‍ അടി അങ്ങ് തമിഴ്‌നാട്ടില്‍ നിന്നും വരും. അതിനൊരു ഉത്തമ ഉദാഹരണമാണ് പാലക്കാട് സ്വദേശിയായ വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ പഞ്ഞിക്കിട്ടു. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് വ്‌ളോഗറെ കെട്ടിയിട്ട് തല്ലിയത്. തമിഴ്‌നാട് സേലത്ത് നിന്നെത്തിയ സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് യുവാവിന് മര്‍ദ്ദനമേറ്റത്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സ്ത്രീകള്‍ ആരോപിച്ചത്. അട്ടപ്പാടിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്ന. ഇയാള്‍ അട്ടപ്പാടി ചന്തക്കട സ്വദേശിയാണ് മുഹമ്മദ് അലി ജിന്ന.

മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയെ പൊലീസ് സ്ഥലത്തെത്തിയാണ് കെട്ടഴിച്ചുവിട്ട് മോചിപ്പിച്ചത്. തുടര്‍ന്ന് മുഹമ്മദ് അലിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെയും മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെയും അഗളി പൊലീസ് കോസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ