കെ രാധാകൃഷ്ണന്‍ എംപിയ്ക്ക് വീണ്ടും നോട്ടീസ്; ഏപ്രില്‍ 8ന് ഹാജരാകണമെന്ന് ഇഡി

കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നേരത്തെ രണ്ട് തവണ കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ലമെന്റ് ചേരുന്നതും ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ സാവകാശം നേടിയിരുന്നു.

ഏപ്രില്‍ 8ന് ഹാജരാകാനാണ് കെ രാധാകൃഷ്ണന് ഇഡിയുടെ നിര്‍ദ്ദേശം. കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ഇഡിയുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം.

ഏപ്രില്‍ 15ന് മുന്‍പായി കേസില്‍ രണ്ടാംഘട്ട കുറ്റപത്രം നല്‍കാനാണ് തീരുമാനം. സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇഡിയുടെ ലക്ഷ്യം.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ