പാലക്കാട് കഞ്ചിക്കോട്ട് സ്ഥാപിക്കാന്‍ പോകുന്ന എഥനോള്‍ പ്ലാന്റിനെ അനുകൂലിച്ച് ബിജെപി ദേശീയസമിതി അംഗം എന്‍ ശിവരാജന്‍. സമരത്തിന് ഇറങ്ങുന്നവര്‍ക്ക് നിഗൂഢതാല്‍പ്പര്യമാണെന്ന് അദേഹം പറഞ്ഞു.
കര്‍ണാടകത്തിലെ സ്പിരിറ്റ് ലോബിക്കുവേണ്ടി സമരംചെയ്യുന്ന കോണ്‍ഗ്രസിനെ സഹായിക്കുന്ന ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വികസനത്തോട് മുഖം തിരിക്കരുത്. എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാരിനാവില്ല. ഇപ്പോഴത്തെ സമരം കഞ്ചിക്കോട് വ്യവസായ ഇടനാഴിയുടെ ഭാഗമായി വരാന്‍ പോകുന്ന സ്മാര്‍ട്ട് സിറ്റിയെ ബാധിക്കും. പുതിയ സ്ഥാപനങ്ങള്‍ക്കും വികസനത്തിനും തടസ്സമുണ്ടാക്കരുത്. കഞ്ചിക്കോട്ട് ബ്രൂവറി സ്ഥാപിക്കാന്‍ സ്ഥലം വാങ്ങാന്‍ ഇടനിലനിന്ന കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കാത്തത് എന്തുകൊണ്ടാണ്.
രണ്ടായിരത്തോളംപേര്‍ക്ക് ജോലികിട്ടുന്ന സ്ഥാപനമാണ് വരാന്‍പോകുന്നത്്. അതിനെ ആദ്യം തന്നെ എതിര്‍ക്കേണ്ടതില്ലെന്ന് ശിവരാജന്‍ പറഞ്ഞു.