"അന്യ, ഇതര, അതിഥി എന്നിവയല്ല, അന്തര്‍ സംസ്ഥാന തൊഴിലാളി എന്നതാണ് അന്തസ്സുള്ള പ്രയോഗം"

അന്യ, ഇതര, അതിഥി തുടങ്ങിയ പ്രയോഗങ്ങള്‍ ഒക്കെ അന്യവത്കരണത്തിന്റെ അംശങ്ങള്‍ ഉള്ളവയാണ് എന്നും അന്തര്‍ സംസ്ഥാന തൊഴിലാളി എന്നതാണ് അന്തസ്സുള്ള പ്രയോഗം എന്നും പ്രൊഫസർ ഡോ. ടി ടി ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഹൈദരാബാദിലെ ഇംഗ്ലീഷ്, ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന ഡോ. ടി ടി ശ്രീകുമാർ എഴുത്തുകാരൻ സാമൂഹിക-സാഹിത്യ നിരൂപകൻ, രാഷ്ട്രീയ വിശകലനവിദഗ്‌ദ്ധൻ എന്നീ നിലകളിൽ പ്രഗത്ഭനാണ്.

ടി ടി ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അന്തര്‍ സംസ്ഥാന തൊഴിലാളി എന്നതാണ് അന്തസ്സുള്ള പ്രയോഗം. ഔദ്യോഗികമായി തന്നെ അവര്‍ inter-state workers/migrants ആണ്. ലോകത്തൊരിടത്തും തൊഴിലാളികള്‍ patronage അല്ല, അവകാശങ്ങള്‍ ആണ് ചോദിച്ചു വാങ്ങുന്നത്. ഒരു പേരില്‍ എന്തിരിക്കുന്നു എന്നതല്ല, പേരിടല്‍ ഒരു ആർജ്ജിത മേൽക്കോയ്മ്മ ആണ് എന്ന് മനസിലാക്കുക എന്നതും പ്രധാനമാണ്. അന്യ, ഇതര, അതിഥി തുടങ്ങിയ പ്രയോഗങ്ങള്‍ ഒക്കെ അന്യവത്കരണത്തിന്റെ അംശങ്ങള്‍ ഉള്ളവയാണ്. അത്തരത്തില്‍ അന്യവല്ക്കിരിക്കാന്‍ നിയമപരമായി കഴിയില്ല. അസംഘടിത മേഖലയില്‍ വ്യാപകമായി പ്രയോഗത്തില്‍ ഉള്ളതല്ലെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമം സ്വീകരിച്ചിട്ടുള്ള terminology സ്വീകരിക്കുന്നതാണ് ശരിയായ രീതി. ആ നിയമം Inter-State Migrant Workers (Regulation of Employment and Conditions of Service) Act, 1979, (ISMW) ആണ്. ഇതിനു സമാനമാണ് ഇന്ത്യാ ഗവൺെമെന്റ് വിദേശ തൊഴിലാളികളുടെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. Employees Provident Funds & Miscellaneous Provisions Act, 1952 ബാധകമായിട്ടുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളെ international worker എന്നാണ് വിളിക്കുന്നത്‌- അന്താരാഷ്ട്ര തൊഴിലാളി. ‘അന്തര്‍ സംസ്ഥാന തൊഴിലാളി’ എന്നത് അതുകൊണ്ട് തന്നെ ഒരു സംസ്ഥാനത്തും സവിശേഷമായ വേര്തിരിവിനു ഇടകൊടുക്കാത്ത generic പദപ്രയോഗമാണ്. മനുഷ്യത്വ രഹിതമായ ഒരു പലായനത്തിലേക്ക് അവരെ തള്ളിവിട്ടത് തിരുത്താന്‍ കേന്ദ്ര സര്ക്കാരിനും ഡല്ഹി ഭരണകൂടത്തിനും മറ്റും ഇനിയും സമയമുണ്ട്. മറ്റു സ്ഥലങ്ങളില്‍ അവര്ക്ക് മടങ്ങി പോകാന്‍ കഴിയാത്ത സാഹചരത്തില്‍ വിവിധ സംസ്ഥാന സര്ക്കാരുകളും കേന്ദ്ര സര്ക്കാരും അടിയന്തരമായി അവര്ക്കായി ഒരു സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കുക എന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണ്.

https://www.facebook.com/tt.sreekumar/posts/10158281057612716

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്