'തെളിവില്ലാത്ത കാര്യങ്ങൾ കേൾക്കാൻ സമയമില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല'; കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രൻ

തെളിവില്ലാത്ത കാര്യങ്ങളിൽ എന്തെങ്കിലും ഒക്കെ വിളിച്ച് പറഞ്ഞാൽ അത് കേൾക്കാൻ സമയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കുഴൽപ്പണ കേസുമായി ബിജെപിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല. ഇതിനു പിന്നിൽ ആരാണെന്നു തനിക്കു വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. 346 കേസുകളിൽ താൻ പ്രതിയാണെന്നും ഒരു കേസിൽ പോലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡിലിന്റെ ഭാഗമായാണ് പാലക്കാട് പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ