ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട; സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

പ്രതിപക്ഷത്തെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓര്‍മ്മിപ്പിച്ച് മുസ്ലീം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. മോദി സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

യുഡിഎഫിന് അങ്കലാപ്പാണെന്നും പിണറായി പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്ന്ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എല്‍ഡിഎഫ് കൂടെ കൊണ്ടുനടന്നത് ഒരു കൊടും വഞ്ചകനെയാണെന്നും അന്‍വറിന്റെ പേരെടുത്ത് പറയാതെ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നന്നും പിണറായി പറഞ്ഞു.

നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. മത്സരത്തെക്കുറിച്ച് ഞങ്ങള്‍ക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എല്‍ഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നു. ഇത് എതിരാളികളില്‍ വന്‍ അങ്കലാപ്പുണ്ടാക്കി. എല്‍ഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കി.

നമ്മുടെ സമൂഹത്തില്‍ ദീര്‍ഘകാലമായി ചില വിഭാഗങ്ങളെ അവരുടെ തത്വശാസ്ത്രം കൊണ്ട് അകറ്റിയിരിക്കുന്നു. നമ്മള്‍ നിലകൊള്ളുന്നത് ജനാധിപത്യ സമൂഹത്തിലാണ്. ആ സമൂഹത്തോട് ഒട്ടും മമത ഇല്ലാത്ത ചിലരെ നാടും സമൂഹവും അംഗീകരിക്കാറില്ല. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് വലിയതോതില്‍ വിശദീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest Stories

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും