'മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല, ഇനി പറയാതിരിക്കുകയാണ് നല്ലത്'; കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലെന്ന് പറഞ്ഞ കെ സി വേണു​ഗോപാൽ ഇനി പറയാതിരിക്കുകയാണ് നല്ലതെന്നും കൂട്ടിച്ചേർത്തു.

100 സീറ്റിൽ കൂടുതൽ നേടാൻ കഴിയണം. യുവത്വത്തിൻ്റെ യഥാർത്ഥ പ്രതിഫലനം നൽകുന്ന ഫലമാണ് ഇക്കുറി റിസൾട്ടിൽ കണ്ടത്. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്നും നാല് മാസം വിശ്രമം ഇല്ലെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങൾ നിലപാട് പ്രഖ്യാപിച്ചതോടെ അത് നിന്നു. ഇനി പറയാതിരിക്കുകയാണ് നല്ലത്’- കെ സി വേണു​ഗോപാൽ പറഞ്ഞു.

ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വർദ്ധിപ്പിക്കുകയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് ആണ് ഇത്. സിപിഐഎമ്മും ബിജെപിയും എതിർക്കുന്നത് കോൺഗ്രസിനെയാണ്. ബിജെപിയും സിപിഐഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല എന്ന് സൂചിപ്പിക്കുന്ന വിധിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. യുഡിഎഫ് വിജയം എൽഡിഎഫ് പ്രതീക്ഷകളെ തകർത്ത് കളഞ്ഞുവെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.

Latest Stories

'പാർട്ടിക്കുണ്ടായത് കനത്ത നഷ്ടം, പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞ്'; അനുശോചിച്ച് സാദിഖലി ശിഹാബ് തങ്ങൾ

'മുഖ്യമന്ത്രിയുടെ കയ്യിൽ എന്റെ നമ്പർ ഉണ്ട്, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്നെ അറിയിക്കുക, ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാം'; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വര്‍ണക്കടത്ത്: ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു; കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി

ശബരിമല സ്വർണ്ണകൊള്ള; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്ഐടി, വൻകവർച്ച നടത്താനായി പദ്ധതിയിട്ടു

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്, ഡൽഹിയിലെ ഓഫീസിൽ ഹാജരാകാൻ നിർദേശം

പൊളിറ്റിക്കല്‍ ഡ്രാമയുമായി ബി ഉണ്ണികൃഷ്ണന്‍- നിവിന്‍ പോളി ചിത്രം; കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയ്ക്ക് പാക്കപ്പ്

പുനർജനി പദ്ധതി കേസ്; വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

120 ബില്യൺ ഡോളറിന്റെ കുറ്റപത്രം: 2025ൽ കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിക്കെതിരെ ഉയർത്തിയ വിധി

ശ്വാസതടസം, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം